ദോഹ: ഖത്തര്‍ ഏവിയേഷനില്‍ സ്റ്റോര്‍ ഇന്‍ ചാര്‍ജായിരുന്ന തൃശ്ശൂര്‍ തെക്കെകടവ് ജങ്ഷനിലെ പൊന്നമ്പത്തിയില്‍ ഹൈദ്രോസ് കുഞ്ഞുമോന്‍ (60) ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി. ഖത്തര്‍ കല്ലൂര്‍ മഹല്ല് കമ്മിറ്റി ട്രഷററായി നിരവധി വര്‍ഷം പ്രവര്‍ത്തിച്ച പരേതന്‍ 38 വര്‍ഷത്തിലധികമായി ഖത്തറിലുണ്ട്. മകന്‍ ഷഹീന്‍ ഖത്തര്‍ എയര്‍വേയ്‌സില്‍ ജോലി ചെയ്യുന്നു. ഭാര്യ: ഖദീജ. മകള്‍: റംസിയ. മരുമകന്‍: റഖിയ (യു.എ.ഇ.). മൃതദേഹം നാട്ടില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.