ബൈക്കപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു

Published on  23 Dec 2012
കൊച്ചി: ബൈക്ക് പോസ്റ്റിലിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. അരൂര്‍ കൊറ്റിലക്കാട്ട് വീട്ടില്‍ റെനിയുടെ മകന്‍ തരുണ്‍ (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ രവിപുരത്ത് വച്ചായിരുന്നു അപകടം. സേലം എ. എം. ഐ എന്‍ജിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ തരുണ്‍ ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വരും വഴിയാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളത്ത് ട്രെയിനില്‍ വന്നിറങ്ങിയശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നെന്ന് സിറ്റി ട്രാഫിക് പോലീസ് പറഞ്ഞു. നിഷയാണ് തരുണിന്റെ അമ്മ. സഹോദരി തനു.
Other News in this section
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച ഭാര്യ വീണ് മരിച്ചു

പരവൂര്‍ : ഭര്‍ത്താവിനൊപ്പം ബൈക്കിന്റെ പിന്‍ സീറ്റിലിരുന്ന് യാത്രചെയ്ത ഭാര്യ താഴെവീണ് മരിച്ചു. ഒഴുകുപാറ കരടിമുക്ക് അനിഴം വീട്ടില്‍ രാജുവിന്റെ ഭാര്യ പുഷ്പലത(43)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ കോട്ടുവന്‍കോണം അംബികാ മുക്കിന് സമീപം പരവൂര്‍-പാരിപ്പള്ളി റോഡില്‍വച്ചാണ് സംഭവം. രാവിലെ വീട്ടില്‍നിന്ന് പരവൂരിലെ ദന്താസ്പത്രിയില്‍ പോകാനിറങ്ങിയ ഭര്‍ത്താവ് രാജുവിനൊപ്പം ..

 

 

 

 

Latest news