OBITUARY
  Dec 23, 2012
വൈദ്യുത പോസ്റ്റില്‍ കയറിയ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
മണര്‍കാട്:വൈദ്യുത പോസ്റ്റില്‍ അറ്റകുറ്റപ്പണിക്ക് കയറിയ തൊഴിലാളി വൈദ്യുതാഘാതമേറ്റ് തല്‍ക്ഷണം മരിച്ചു.
പുതുപ്പള്ളി റബ്ബര്‍ബോര്‍ഡ് ഭാഗം പട്ടശ്ശേരില്‍ തമ്പിയുടെ മകന്‍ അനീഷ് പി.തമ്പി(28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെ മണര്‍കാട് കണിയാംകുന്നിന് സമീപമായിരുന്നു അപകടം. വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം പോസ്റ്റില്‍ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കടിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് മണര്‍കാട് സെന്‍റ് മേരീസ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പാടി, കോട്ടയം എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിശമനസേനയും മണര്‍കാട് പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു. അപകടത്തെക്കുറിച്ച് പോലീസ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ടുമാസം മുമ്പായിരുന്നു അനീഷിന്റെ വിവാഹം. അമ്മ: മണിയമ്മ. ഭാര്യ: പിങ്കി. തുമ്പേന്‍പറമ്പില്‍ കൊല്ലാട്. ശവസംസ്‌കാരം ഞായറാഴ്ച 12ന് വീട്ടുവളപ്പില്‍.
Other News in this section
പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു
കാക്കൂര്‍: വയലില്‍ പൊട്ടിവീണ വൈദ്യുതി ക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കാക്കൂര്‍ സ്വദേശിയായ വിമുക്തഭടന്‍ മരിച്ചു. നടുവല്ലൂരില്‍ നവദര്‍ശന ക്ലബ്ബിന് സമീപം തൈക്കണ്ടിയില്‍ രാധാകൃഷ്ണന്‍ (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറ്്മണിയോടെ തൈക്കണ്ടിതാഴം വയലില്‍ പുല്ലരിയുന്നതിനിടെയാണ് അപകടം. കഴിഞ്ഞദിവസം രാത്രിയില്‍ ലൈന്‍ പൊട്ടിവീണതായാണ് കരുതുന്നത്. രാവിലെ ഏഴുമണിയോടെ ഇതുവഴി ..

Latest news