ഇറ്റലി പ്രധാനമന്ത്രി രാജിവെച്ചു

Published on  23 Dec 2012
മിലാന്‍: ഇറ്റലി പ്രധാനമന്ത്രി മരിയോ മോണ്ടി രാജിവെച്ചു. ഫിബ്രവരിയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജി.

രാജിക്കത്ത് വെള്ളിയാഴ്ച പ്രസിഡന്‍റ് ജിയാര്‍ജിയോ നാപോളിറ്റാനോക്ക് കൈമാറി. മുന്‍പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയുടെ പീപ്പിള്‍ ഓഫ് ഫ്രീഡം പാര്‍ടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് രാജ്യം തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്.

ഇറ്റലിയിലെ തകര്‍ന്ന സമ്പദ്‌വ്യവസ്ഥ പുനരുദ്ധരിക്കുമെന്ന പ്രഖ്യാപനവുമായി ഒരുവര്‍ഷം മുമ്പാണ് മോണ്ടി അധികാരമേറ്റത്.