മനുഷ്യനോളം കോമണ്‍സെന്‍സുള്ള മൃഗങ്ങളാണ് നായകളെന്ന് നായകളെ വളര്‍ത്തുന്ന ഏത് മനുഷ്യനും പറഞ്ഞു തരും. പരിശീലനം കിട്ടിയ നായകള്‍ സാധാരണഗതിയില്‍ മനുഷ്യന്‍ മാത്രം ചെയ്യുന്ന പല ജോലികളും മനോഹരമായി നിര്‍വഹിക്കുകയും ചെയ്യും. ശാരീരിക അവശതകളുള്ള മനുഷ്യര്‍ക്ക് ഇത്തരം നായകള്‍ വിശ്വസ്ത സേവകരാണ്. അങ്ങനെയെങ്കില്‍ നായകളെ ഡ്രൈവിങ്ങും പരിശീലിപ്പിക്കരുതോ? ന്യൂസിലാന്‍ഡിലെ ഒരു ധര്‍മസ്ഥാപനമാണ് ഇത് ചിന്തിച്ചത്. അനാഥമായ സ്ഥിതിയില്‍ തെരുവുകളില്‍നിന്നും പിടിച്ചടുത്ത് പൗണ്ടുകളില്‍ കൊണ്ടുവിടുന്ന നായകള്‍ക്ക് ആവശ്യക്കാരെ ഉണ്ടാക്കാന്‍ വേണ്ടി അവര്‍ ആരംഭിച്ച കാനൈന്‍ ഡ്രൈവിങ്ങ് സ്‌കൂളിലെ ചില പഠിതാക്കളെ കാണാന്‍ ബി.ബി.സി.യില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ കാണു.
Latest news