ഒരു ലോട്ടറി അടിച്ചാല്‍ തങ്ങളുടെ കഷ്ടപ്പാടുകളെല്ലാം തീരുമെന്നും പിന്നെ എക്കാലവും സുഖമായി കഴിയാമെന്നും വിശ്വസിക്കുന്നവരാണ് വലിയൊരു വിഭാഗം ജനങ്ങള്‍. അടിച്ചവര്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്ന് വാര്‍ത്താ മാധ്യമങ്ങളൊന്നും തിരക്കാത്തതുകൊണ്ടായിരിക്കാം ആ വിശ്വാസം ശരിയാണെന്ന് ലോട്ടറി ടിക്കറ്റ് എടുക്കാത്തവരും കരുതുന്നു. എത്ര കോടി രൂപയുടെ ലോട്ടറി അടിച്ചാലും ശേഷം കാലമായി സുഖമായി ജീവിച്ചു എന്ന വിവരണം സത്യമാവില്ല എന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളു. പണം കൊണ്ട് എല്ലാം വിലയ്ക്കു വാങ്ങാനാവില്ല. പക്ഷേ, ഇതിലെല്ലാം കൗതുകകരം കോടികളുടെ ഭാഗ്യക്കുറി അടിച്ചതുകൊണ്ടുമാത്രം ജീവിതം തുലഞ്ഞവരും ഉണ്ടെന്നതാണ്. അവര്‍ക്കു കൈവന്ന 'ഭാഗ്യം' പിന്നീടു വന്ന നിര്‍ഭാഗ്യങ്ങളുടെയെല്ലാം കാരണമായിരുന്നു. അക്കൂട്ടത്തില്‍ പെട്ട ഏതാനും പേരെ പരിചയപ്പെടാന്‍ ടൈം മാഗസിനില്‍ വന്ന
ഈ ഫീച്ചര്‍ വായിച്ചുനോക്കു.