TOP STORIES TODAY
  Nov 28, 2012
അര്‍ബുദകോശങ്ങളെ മയക്കുന്ന മരുന്ന്‌
ആമാശയത്തിലെ അര്‍ബുദം ചികിത്സിക്കാന്‍ ഒരു പുതിയ രീതി. കാന്‍സര്‍ കോശങ്ങളില്‍ തന്മാത്രാതലത്തിലുള്ള ചില 'സ്വിച്ചുകള്‍' ഓഫ് ചെയ്ത് അതിനെ ഉറക്കത്തിലാഴ്ത്തുകയാണ് പുതിയ തന്ത്രം. ഇങ്ങനെ മയക്കത്തിലാണ്ടു പോകുന്ന കോശങ്ങളുടെ വിഭജനവും വളര്‍ച്ചയും നിലക്കുന്നു. അത് ആരോഗ്യത്തിന് ഭീഷണില്ലാതാകുന്നു. വ്യത്യസ്ത പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിക്കാനായി കോഡ് ചെയ്യപ്പെട്ട ഒന്നിലേറെ ജീനുകളെ കൂട്ടിച്ചേര്‍ത്ത് സഷ്ടിക്കുന്ന ഫ്യൂഷന്‍ പ്രോട്ടീനുകളെയാണ് ജനിറ്റിക് സ്വിച്ചുകള്‍ ഓഫ് ചെയ്യാന്‍ ഗവേഷകര്‍ ആശ്രയിച്ചത്.

ബ്രിട്ടനിലെ മിഡില്‍സക്‌സിലുള്ള മൗണ്ട് വെര്‍നോണ്‍ ഹോസ്പിറ്റലിലെ അന്നനാള ക്യാന്‍സര്‍ ചികിത്സാ വിഭാഗം മേധാവിായ റോബ് ഗ്ലൈന്‍-ജോണ്‍സാണ് ഈ ദിശയിലുള്ള തന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ റിപ്പോര്‍ട്ടചെയ്തിരിക്കുന്നത്. അന്ത്യാവസ്ഥയില്‍ ഉള്ളവര്‍ ഉള്‍പ്പടെ 1400 രോഗികളില്‍ അഫ്ലാബെര്‍സെപ്റ്റ് എന്ന ഫ്യൂഷന്‍ പ്രോട്ടീന്‍ അദ്ദേഹം പതിവ് കീമോതെറാപ്പിക്ക് ഒപ്പം പരീഷിച്ചു. പരീക്ഷണത്തിന് തയ്യാറായ രോഗികളില്‍ സ്ഥിതിവിവരഗണിതമുപയോഗിച്ച് സ്ഥാപിക്കാവുന്ന അത്രയും പേര്‍ക്ക് ആയുര്‍പ്രതീഷ വര്‍ദ്ധിച്ചു.

'പരീക്ഷണഫലങ്ങള്‍ പോസിറ്റീവ് ആണ്', ഡോ. ജോണ്‍സ് പറഞ്ഞു. 'ഓരോ വര്‍ഷവും ആമാശയ കാന്‍സര്‍ മൂലം 10,000 പേര്‍ മരിക്കുന്നുണ്ട്. അവരില്‍ മിക്കവരും എന്തെങ്കിലും തരം കീമോതെറാപ്പി ചെയ്യുന്നവരും ആയിരിക്കും. അവര്‍ക്കെല്ലാം അഫ്ലാബെര്‍സെപ്റ്റ് ഉപയോഗിക്കാം',അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയറ്റിലെ അര്‍ബുദകോശങ്ങളെ നിഷ്‌ക്രിയമാക്കാന്‍ ശേഷിയുള്ള ഈ ഔഷധത്തിന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ അര്‍ബുദകോശങ്ങങ്ങളെ എന്തു ചെയ്യാന്‍ കഴിയുമെന്ന് തുടര്‍ന്ന് പരീഷണങ്ങളുമാകാം.

അമേരിക്കയില്‍ ഔഷധങ്ങള്‍ വിപണിയയിലിറക്കാന്‍ അനുമതി നല്‍കുന്ന എഫ്.ഡി.എ. (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) അഫ്ലാബെര്‍സെപ്റ്റിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. ബ്രിട്ടനിലും യൂറോപ്യന്‍ യൂനിയനിലും അനുമതി കാത്തിരിക്കുകയാണ് ഈ കാന്‍സര്‍ മയക്കുമരുന്ന്.
Other News in this section
മറഞ്ഞ നടപ്പന്തലില്‍ മറയാതെ എമ്പ്രാന്തിരിയുടെ ഓര്‍മ
കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മിക്കുന്ന നടപ്പന്തലിന് പിന്നില്‍ ദൂരങ്ങള്‍ താണ്ടിയെത്തിയ ഭക്തന്റെ നിഷ്‌കാമ പ്രവൃത്തിയുടെ കഥയുണ്ട്. ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിനടുത്ത് ഭദ്രകുലം അഗ്രഹാരത്തിലെ പരമേശ്വരന്‍ എമ്പ്രാന്തിരി സ്വപ്രയത്‌നത്താല്‍ നിര്‍മ്മിച്ച നടപ്പന്തലാണ് ഓര്‍മ്മയായത്. അഞ്ചുപതിറ്റാണ്ടിലേറെയായി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ..
സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം
മുഖ്യമന്ത്രിയുടെ വാക്കിന്റെ വെളിച്ചത്തില്‍ മണി ഐ.ഐ.ടി.യിലേക്ക് പുറപ്പെട്ടു
എം.എല്‍.എ ഹോസ്റ്റലില്‍ ആര്‍ക്കും പാര്‍ക്കാം ഗസ്റ്റ്ഹൗസുകളില്‍ അനാശാസ്യം വരെ
ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന വൈറസ് സൈ്വപ്പിങ് മെഷീനുകളില്‍ പടരുന്നു

Latest news