
ദമാസ്‌കസ്: സിറിയയില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 34 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാന നഗരമായ ദമാസ്‌കസിലെ ജാര്‍മാന പ്രവിശ്യയിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്.
കെട്ടിടങ്ങള്‍ പലതും സ്‌ഫോടനത്തില്‍ തകര്‍ന്നതായി സിറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യവും വിമതരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ ആഴ്ചകളായി സ്‌ഫോടന പരമ്പരകള്‍ തുടരുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ മരിച്ചിരുന്നു.