പാര്‍ലമെന്റ് മന്ദിരത്തില്‍ തീപിടുത്തം

Published on  28 Nov 2012
ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തില്‍ ചെറിയതോതില്‍ തീപിടുത്തമുണ്ടായത് പരിഭ്രാന്തിപരത്തി. ഏഴ്, എട്ട് മുറികളില്‍നിന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ പുക ഉയരുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടനെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.

നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകടകാരണമെന്ന് കരുതുന്നു. ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് പാര്‍ലമെന്റിന് അവധിയായിരുന്നതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

Latest news