എഡിറ്റര്‍മാരുടെ അറസ്റ്റ് നിയമവിരുദ്ധം: സീ ന്യൂസ്‌

Published on  28 Nov 2012
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്‍ഡാലില്‍നിന്ന് കോഴ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സീ ന്യൂസ് എഡിറ്റര്‍മാരെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് ചാനല്‍ സി.ഇ.ഒ അലോക് അഗര്‍വാള്‍ ആരോപിച്ചു. രാഷ്ട്രീയ സമ്മര്‍ദം മൂലമണ് അറസ്റ്റ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

എഡിറ്റര്‍മാരായ സുധീര്‍ ചൗധരി, സമീര്‍ അലുവാലിയ എന്നിവരയൊണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് നവീന്‍ ജിന്‍ഡാലിനെതിരെ വാര്‍ത്ത നല്‍കാതിരിക്കാന്‍ കോഴ ആവശ്യപ്പെട്ടുവെന്നാണ് കേസ്.

 

 

 

Latest news