തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാറിനെ തന്നെ ശബരിമല ചീഫ് കമ്മീഷണറായി സര്‍ക്കാര്‍ വീണ്ടും നിയോഗിച്ചു.
അധികാരപരിധിയില്‍ വ്യക്തതയില്ലാത്തതിനാല്‍ നേരത്തെ ജയകുമാര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ശബരിമലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല ചീഫ് കമ്മീഷണര്‍ക്കായിരിക്കുമെന്ന് മന്ത്രിസഭ വ്യക്തമാക്കി.
ഇപ്പോഴുണ്ടായ അപ്പംവിവാദത്തില്‍ ആടിയുലഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രക്ഷയ്ക്ക് ചീഫ് കമ്മീഷണറോ ദേവസ്വം സെക്രട്ടറിയോ ഇല്ല എന്ന അക്ഷേപമുയര്‍ന്നിട്ടുണ്ട്.
നവംബര്‍ 12-ന് രണ്ടംഗ ദേവസ്വം ഭരണസമിതി ചുമതലയേറ്റതോടെ ചീഫ് കമ്മീഷണര്‍സ്ഥാനത്തിന് പ്രസക്തിയില്ലാതായെന്നാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.
ദേവസ്വം സെക്രട്ടറിക്കാണ് ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ചുമതല നല്‍കിയിരുന്നത്. പുതിയ തീരുമാനം അനുസരിച്ച് ഈ വര്‍ഷം ചീഫ് കമ്മീഷണറായിരിക്കും ഇത്തരം കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.