തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പാറശ്ശാല എം.എല്‍.എ എ.ടി ജോര്‍ജിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അദ്ദേഹത്തിന് തളര്‍ച്ച അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ബന്ധുക്കള്‍ പാറശ്ശാലയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ മെഡിക്കല്‍ കോളജിലെത്തി ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും സംസാരിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ശ്രീചിത്രാ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി.