അയോധ്യയില്‍ ജവാന്‍ ആത്മഹത്യചെയ്തു, മലയാളിയെന്ന് സംശയം

Published on  28 Nov 2012
ലഖ്‌നൗ: അയോധ്യയിലെ രാമജന്മഭൂമി- ബാബ്‌റി മസ്ജിദ് പ്രദേശത്ത് സി.ആര്‍.പി.എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. എന്‍. രാജഗോപാലന്‍ എന്ന ഇയാള്‍ മലയാളിയാണെന്ന് സംശയം.

സര്‍വീസ് തോക്കുപയോഗിച്ചാണ് തലയിലേക്ക് നിറയൊഴിച്ചത്. അടുത്തുള്ള ആസ്പത്രിയിലെത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിക്കുമെന്ന് എസ് പി സുഭാഷ് ചന്ദ് ബഗേല്‍ വ്യക്തമാക്കി.