തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ ട്രാഫിക് ജീവനക്കാര്‍ രാവിലെ മിന്നല്‍ പണിമുടക്ക് തുടങ്ങി. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന അധികൃതരുടെ ഉറപ്പില്‍ ഒരു മണിക്കൂറിന് ശേഷം പണിമുടക്ക് പിന്‍വലിച്ചു.
രാവിലത്തെ മിന്നല്‍ സമരത്തില്‍ ട്രെയിന്‍ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. റെയില്‍വെ അടുത്തകാലത്ത് നടപ്പിലാക്കിയ ഒരു പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
പരിഷ്‌കാരം മൂലം എഞ്ചിന്‍ ഘടിപ്പിക്കുന്ന രീതി അപകടം നിറഞ്ഞതാണെന്ന് സമരക്കാര്‍ ആരോപിച്ചു. സുരക്ഷിതമായ തൊഴില്‍സാഹചര്യം ഉറപ്പാക്കുക, ജോലിഭാരം കുറയ്ക്കുക എന്നിവയാണ് മറ്റാവശ്യങ്ങള്‍. പണിമുടക്ക് നടന്ന സമയത്ത് ദീര്‍ഘദൂര ട്രെയിനുകളുള്‍പ്പടെ റയില്‍വെ സ്റ്റേഷനു വെളിയില്‍ പിടിച്ചിട്ടു.