ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 19 മരണം

Published on  28 Nov 2012
ബാഗ്ദാദ്: ഇറാഖിലുണ്ടായ മൂന്ന് വ്യത്യസ്ത കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 19-പേര്‍ മരിച്ചു. 72 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മൂന്ന് മുസ്ലീംപള്ളികള്‍ക്ക് സമീപമാണ് സ്‌ഫോടനങ്ങളുണ്ടായത്.

ബാഗ്ദാദിലെ അല്‍-ഷുയാലാ ജില്ലയിലാണ് ആദ്യസ്‌ഫോടനമുണ്ടായത്. എട്ടുപേരാണ് മരിച്ചത്. 21 പേര്‍ക്ക് പരിക്കേറ്റു. അരമണിക്കൂറിനകം ക്വുറീറ്റ് ജില്ലയില്‍ രണ്ടാംസ്‌ഫോടനം ഉണ്ടായി. ആറുപേര്‍ മരിച്ചു. 32 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മൂന്നാമത്തെ സ്‌ഫോടനമുണ്ടായത് ഹുറിയാ ജില്ലയിലാണ്. ഇവിടെ മരിച്ചത് അഞ്ചുപേരാണ്. 19 പേര്‍ക്ക് പരിക്കേറ്റു.