റവലൂഷണറി നേതാവ് കുഞ്ഞിരാമന്‍ അന്തരിച്ചു

Published on  28 Nov 2012
വടകര: അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒഞ്ചിയം മേഖലയിലെ സജീവ സംഘാടകനും റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കളിലൊരാളുമായ വള്ളിക്കാടിലെ തയ്യിക്കുനിയില്‍ കുഞ്ഞിരാമന്‍ (കുഞ്ഞാട്ടന്‍-85) അന്തരിച്ചു. ബാലസംഘത്തിലൂടെ 14-ാം വയസ്സില്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ഇദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വടകരമണ്ഡലം അംഗമായിരുന്നു. മുട്ടുങ്ങല്‍ വില്ലേജ് സെക്രട്ടറിയുമായി. പുഞ്ചപ്പാലത്തിനുസമീപത്തെ ഇദ്ദേഹത്തിന്റെ വീട്ടില്‍ പി. കൃഷ്ണപിള്ള ഒളിവില്‍ താമസിച്ചപ്പോള്‍ എല്ലാ സഹായവും ചെയ്ത് ഒളിവില്‍ കഴിയവേ കൃഷ്ണപിള്ള എഴുതിയ ലേഖനങ്ങള്‍ ദേശാഭിമാനിയിലെത്തിയത് ഇദ്ദേഹം വഴിയാണ്.

1949-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ അറസ്റ്റിലായി. ജയിലില്‍ മര്‍ദനത്തിനുമിരയായി.ഒഞ്ചിയത്ത് റവലൂഷണറി രൂപവത്കരിച്ച കാലം മുതല്‍ അതിന്റെ സജീവ പ്രവര്‍ത്തകനാണ്. ടി.പി. ചന്ദ്രശേഖരനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഭാര്യ: ദേവി. മക്കള്‍: പ്രേമന്‍, പ്രമോദ്, പ്രസീത, പ്രസാദ്. മരുമകന്‍: അശോകന്‍. ശവസംസ്‌കാരം ബുധനാഴ്ച 12-ന് വീട്ടുവളപ്പില്‍.
Other News in this section
അഡ്വ. പി.എന്‍ കൃഷ്ണന്‍കുട്ടി അച്ചന്‍ അന്തരിച്ചു

കൊച്ചി: ഹൈക്കോടതിയിലെ പ്രമുഖ സീനിയര്‍ അഭിഭാഷകനും സിവില്‍ നിയമവ്യാഖ്യാനത്തിലെ ആധികാരിക ശബ്ദവുമായ പി.എന്‍. കൃഷ്ണന്‍കുട്ടി അച്ചന്‍(90) അന്തരിച്ചു. പാലക്കാട്ട് രാജകുടുംബാംഗമായ പാടൂര്‍ നടുവിലിടത്തിലെ മുതിര്‍ന്ന അംഗമാണ് അദ്ദേഹം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, സഹജഡ്ജിമാര്‍, അഭിഭാഷകര്‍, രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ എന്നിവര്‍ പരേതന്റെ വസതിയില്‍ എത്തി അന്ത്യോപചാരങ്ങള്‍ ..