കുമ്പളം: വീട്ടുമുറ്റത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ് രണ്ടരവയസ്സുകാരന്‍ മരിച്ചു.കുമ്പളം എസ്.പി.എസ്. അമ്പലത്തിന് സമീപം ശ്രീവിലാസത്തില്‍ മനുമോഹന്‍-ലക്ഷ്മി ദമ്പതിമാരുടെ ഏകമകന്‍ ഗൗരീശങ്കറാണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടിയെ ലക്ഷ്മിയുടെ മാതാവ് അംബികയേയും ഇവരുടെ സഹോദരന്‍ ഗോപിയേയും ഏല്പിക്കാറാണ് പതിവ്.
അങ്കണവാടിയില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കൊടുത്തശേഷം അംബിക പാത്രം കഴുകാന്‍ പോയ നേരത്ത് പുറത്തേക്ക് പോയ കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.നെട്ടൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.