മൈസൂര്‍: കുടുംബത്തോടൊപ്പം നഗരത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവ് ലോഡ്ജ് മുറിയില്‍ മരിച്ചു. പേരാമ്പ്ര ആക്കുക്കണ്ടി വീട്ടില്‍ കുട്ട്യാലിയുടെയും ആമിനയുടെയും മകനായ എ.കെ. സാജു (35) ആണ് മരിച്ചത്.
ഒരാഴ്ചമുമ്പ് ഗള്‍ഫില്‍നിന്നെത്തിയ സാജുവും കുടുംബവും തിങ്കളാഴ്ചയാണ് മൈസൂരിലെത്തിയത്. ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ ലോഡ്ജിലെ ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. കേരള മുസ്‌ലിം ജമാ അത്ത് പള്ളിയില്‍ നടന്ന മരണാനന്തരചടങ്ങുകള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഫര്‍ക്കീനയാണ് ഭാര്യ.