ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ്: വി.എസ്സിന്റെ ഹര്‍ജി 26-ലേക്ക് മാറ്റി

Published on  28 Nov 2012
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിക്കുന്നത് മജിസ്‌ട്രേട്ട് കോടതി ഡിസംബര്‍ 26-ലേക്ക് മാറ്റി.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലാത്തതില്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള പോലീസിന്റെ തീരുമാനം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സി.ബി.ഐ. അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പു കല്പിക്കും വരെ പോലീസിന്റെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കരുതെന്നാണ് ആവശ്യം. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ വിശദാംശങ്ങള്‍ വിഎസ്സിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയിരുന്നു. കോഴിക്കോട്ടെ കോടതിയില്‍ വി.എസ്സിന് ഹര്‍ജി നല്‍കാന്‍ അര്‍ഹതയില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം.