അവസാനത്തെ നിഞ്ച

Published on  24 Nov 2012
ജപ്പാന്റെ നാടുവാഴിക്കാലത്തെ പോരാളികളുടെ വംശത്തില്‍ പെട്ടവരാണ് സാമുരായികളും നിഞ്ചകളും. രാജകീയ ഭടന്മാരുടെ അന്തസ്സും ആഭിജാത്യവുമുള്ളവരായിരുന്നു സാമുരായികള്‍ പക്ഷേ ഇരുട്ടിന്റെ മറവില്‍ കൊലപാതകങ്ങള്‍ നടത്തുന്നവരും രഹസ്യാന്വേഷണങ്ങള്‍ നടത്തുന്നവരുമായിരുന്നു നിഞ്ചകള്‍. ജപ്പാനിലെ ആയോധനമുറകള്‍ പരിപൂര്‍ണ്ണമായി സ്വായത്തമാക്കുന്ന നിഞ്ചകള്‍ കണ്ണുകളൊഴികെയുള്ള ശരീരഭഗങ്ങള്‍ മറച്ചാണ് പ്രവൃത്തികളിലേര്‍പ്പെടുക. ചാരപ്രവൃത്തിക്ക് പുറമേ കൊലപാതകത്തിനും യുദ്ധത്തിനും വാള്‍പ്പയറ്റിലും നിഞ്ചകള്‍ പ്രഗല്‍ഭരാണ്. നിഞ്ചകളുടെ ജീവിതം പ്രമേയമാക്കി ഒട്ടേറെ സിനിമകളും നോവലുകളും പുറത്തുവന്നിട്ടുണ്ട്. കട്ടാന എന്ന വാളും യുമി എന്ന അമ്പും ബോഹിയ എന്ന തീതുപ്പുന്ന വില്ലും ഷാരുഖേന്‍ എന്ന പേരിട്ട് വിളിക്കുന്ന വ്യത്യസ്തമായ വാളുമുള്ള ഇവര്‍ ആയുധങ്ങള്‍ കൊള്ളാതിരിക്കുന്നതിനായി പടച്ചട്ട ധരിക്കുന്നു. തങ്ങളുടെ അറിവും വൈദഗ്ദ്ധ്യവും പിന്‍തലമുറക്ക് വാമൊഴിയായാണ് ഇവര്‍ പകര്‍ന്നുനല്‍കുന്നത്. ജപ്പാനില്‍ നിഞ്ചകളുടെ യുഗം അവസാനിക്കുകയാണെന്നാണ് പുതിയ വിവരം. വിരലിലെണ്ണാവുന്ന നിഞ്ചകള്‍ മാത്രമേ അവശേഷിക്കുന്നുവുള്ളൂവെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ജിനിച്ചി കാവാക്കാമി ജപ്പാനിലെ തലമുതിര്‍ന്ന നിഞ്ചകളിലൊരാളാണ്. തങ്ങളുടെ ജീവിതരീതിയെക്കുറിച്ചും ആയോധനതന്ത്രങ്ങളെക്കുറിച്ചും ജിനിച്ചി കാവാക്കാമി പറയുന്നത് വായിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക.


Other News in this section
ഭാവിയിലെ ജോലികള്‍ക്ക് ബിരുദം വേണ്ടിവരില്ല?

കേരളത്തില്‍ ഇന്ന് മിക്ക കുടുംബങ്ങളും ഏറ്റവുമേറെ പണം നിക്ഷേപിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിലായിരിക്കും. മക്കള്‍ പഠിച്ച് പണ്ഡിതരാവട്ടെ എന്ന ഉദ്ദേശത്തോടെയല്ല ഭൂരിപക്ഷവും ഇത് ചെയ്യുന്നത്, അവര്‍ക്ക് നല്ല പ്രതിഫലം ലഭിക്കുന്ന ജോലികള്‍ കിട്ടണം എന്നതാണ് മിക്കവരുടെയും ഉദ്ദേശ്യം. ഇങ്ങനെ ഒരു ദുരുദ്ദേശത്തോടെ ലക്ഷങ്ങള്‍ പാഴാക്കുന്നതില്‍ വല്ല കാര്യവുമുണ്ടോ? കൂടുതല്‍ ..

 

 

Latest news