ആ പെണ്‍കുട്ടികള്‍ ചെയ്ത സല്‍കര്‍മം

Published on  21 Nov 2012
ശിവസേനാ നേതാവ് ബാല്‍ താക്കറേ അന്തരിച്ചപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായ സ്‌നേഹാദരങ്ങളോടെയാണ് ഇന്ത്യയിലെ മിക്ക മാധ്യമങ്ങളും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും ബിസിനസ്സ് ടൈക്കൂണുകളുമെല്ലാം പരേതനെ വാനോളം വാഴ്ത്തുന്നതില്‍ മത്സരിച്ചു. താക്കറേ ജീവിച്ചിരുന്നപ്പോള്‍ വിമര്‍ശകരായിരുന്നവര്‍പോലും കുറ്റങ്ങള്‍ മൃദ്യുക്തികളിലൂടെ മാത്രമാണ് പറഞ്ഞത്. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തൊട്ട് ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയുള്ളവര്‍ പരേതാത്മാവിനുമേല്‍ അതിരുകളില്ലാതെ ആദരവുകള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ദൃശ്യം മുഴുവന്‍ കീഴ്‌മേല്‍ മറിക്കാന്‍ അജ്ഞാതരായ രണ്ടു പെണ്‍കുട്ടികള്‍ വേണ്ടിവന്നു. ഫേസ്ബുക്കിലെ സ്വന്തം പേജില്‍ പോലും ഇപ്പോള്‍ മുഖം മറച്ചു നില്‍ക്കുന്ന അവര്‍ കാട്ടിയ ധീരതയെ പറ്റി ഫസ്റ്റ്‌പോസ്റ്റില്‍ വന്ന അഭിപ്രായം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Other News in this section
ഭാവിയിലെ ജോലികള്‍ക്ക് ബിരുദം വേണ്ടിവരില്ല?

കേരളത്തില്‍ ഇന്ന് മിക്ക കുടുംബങ്ങളും ഏറ്റവുമേറെ പണം നിക്ഷേപിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിലായിരിക്കും. മക്കള്‍ പഠിച്ച് പണ്ഡിതരാവട്ടെ എന്ന ഉദ്ദേശത്തോടെയല്ല ഭൂരിപക്ഷവും ഇത് ചെയ്യുന്നത്, അവര്‍ക്ക് നല്ല പ്രതിഫലം ലഭിക്കുന്ന ജോലികള്‍ കിട്ടണം എന്നതാണ് മിക്കവരുടെയും ഉദ്ദേശ്യം. ഇങ്ങനെ ഒരു ദുരുദ്ദേശത്തോടെ ലക്ഷങ്ങള്‍ പാഴാക്കുന്നതില്‍ വല്ല കാര്യവുമുണ്ടോ? കൂടുതല്‍ ..