ഇറാഖില്‍ സ്‌ഫോടനപരമ്പര: 17 പേര്‍ കൊല്ലപ്പെട്ടു

Published on  14 Nov 2012
ബാഗ്ദാദ്: ഇറാഖില്‍ പലയിടത്തായി ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറോളം കാര്‍ ബോംബ് സ്‌ഫോടനങ്ങളാണ് ബുധനാഴ്ച നടന്നത്. നാല് സ്‌ഫോടനങ്ങള്‍ ബംഗ്ദാദ് നഗരത്തിന് പുറത്തുമുണ്ടായി. കിര്‍ക്കുക് നഗരത്തിലും സ്‌ഫോടനങ്ങള്‍ നടന്നു.

കുര്‍ഷിദ് പാര്‍ട്ടി ഓഫീസിന് സമീപമാണ് ഒരു സ്‌ഫോടനമുണ്ടായത്. ഷിയ മുസ്‌ലീങ്ങള്‍ കൂടുതലുള്ള പ്രദേശമാണിത്. മറ്റ് രണ്ട് സ്‌ഫോടനങ്ങള്‍ ഹാജിവ നഗരത്തില്‍ ആര്‍മി പട്രോളിങ് നടക്കുന്ന സമയത്താണ് ഉണ്ടായത്. ബാഗ്ദാദ് നഗരത്തില്‍ തിരക്കേറിയ മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. ഇതില്‍ പത്ത് പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു.

 

 

 

Latest news