ന്യൂഡല്‍ഹി: ദേശീയഗാനത്തെ അപമാനിച്ചുവെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കേന്ദ്ര മന്ത്രി ശശി തരൂര്‍. ഒരിക്കലും ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ല. അഭിഭാഷകനുമായി ആലോചിച്ച് കേസിന്റെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും തരൂര്‍ പറഞ്ഞു.
2008 ല്‍ കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് കേസിന്ആസ്പദമായ സംഭവം നടന്നത്. നേരത്തെ തരൂരിനെ വിചാരണ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട തരൂര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.