കൊച്ചിയില്‍ എണ്ണക്കുഴലില്‍ പൊട്ടിത്തെറി: 3 പേര്‍ക്ക് പരിക്ക്

Published on  14 Nov 2012
കൊച്ചി: കൊച്ചിന്‍ റിഫൈനറിയിലെ എണ്ണക്കുഴലിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം. കടവന്തറയില്‍ എണ്ണക്കുഴല്‍ പരിശോധിക്കുന്ന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.

ദീപാവലിക്ക് പൊട്ടിച്ച പടക്കത്തില്‍ നിന്നുള്ള തീപ്പൊരി പറന്നുവീണാണ് അപകടമുണ്ടായതെന്ന് കൊച്ചിന്‍ റിഫൈനറി അധികൃതര്‍ അറിയിച്ചു. 18 മാസത്തിലേറെയായി ഉപയോഗിക്കാതിരുന്ന എണ്ണക്കുഴല്‍ പരിശോധിക്കുകയായിരുന്നു തൊഴിലാളികള്‍. സംഭവത്തെക്കുറിച്ച് മൂന്നംഗ ഉദ്യോഗസ്ഥസംഘം അന്വേഷണം നടത്തുമെന്നുംഅധികൃതര്‍ അറിയിച്ചു.

പരിക്കേറ്റവരില്‍ സുബ്രഹ്മണ്യം എന്ന തൊഴിലാളിയുടെ നില ഗുരതരമാണ്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാഗര്‍കോവില്‍ സ്വദേശികളാണ് പരിക്കേറ്റ തൊഴിലാളികള്‍.