കൊല്ലം: ഇരവിപുരത്തിന് സമീപം കൂട്ടിക്കടയില്‍ തീവണ്ടിപ്പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് കണ്ടെത്തി. പുലര്‍ച്ചെ രണ്ടിന് മുംബൈ - തിരുവനന്തപുരം എക്‌സ്പ്രസ് സ്ലാബിന് മുകളിലൂടെ കടന്നുപോയി. സ്ലാബ് തകര്‍ന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോകോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിന്നാലെവന്ന ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. സ്ലാബിന്റെ അവശിഷ്ടങ്ങള്‍ നീക്കംചെയ്ത ശേഷമാണ് ട്രെയിന്‍ കടന്നുപോയത്. സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമം ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി സാം ക്രിസ്റ്റി ഡാനിയല്‍ സ്ഥലം സന്ദര്‍ശിച്ചു.