പാക് പ്രധാനമന്ത്രിക്കെതിരായ കോടതിയലക്ഷ്യ നോട്ടീസ് പിന്‍വലിച്ചു

Published on  14 Nov 2012
ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി രാജാ പര്‍വേസിന് അയച്ച കോടതിയലക്ഷ്യ നോട്ടീസ് പാക് സുപ്രീം കോടതി പിന്‍വലിച്ചു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുളള അഴിമതിക്കേസിലെ നടപടികള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്വിസ് അധികൃതര്‍ക്ക് അയച്ച കത്ത് ഹാജരാക്കിയതിനെ തുടര്‍ന്നാണിത്. അറ്റോര്‍ണി ജനറല്‍ അയച്ച കത്താണ് നിയമമന്ത്രി കോടതിയില്‍ ഹാജരാക്കിയത്.

സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട ഉത്തരവ് അവഗണിച്ചതിനെ തുടര്‍ന്നാണ് പാക് പ്രധാനമന്ത്രിക്ക് ഈ വര്‍ഷം ആദ്യം കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. അഴിമതിക്കേസിലെ നടപടികള്‍ തുടരണമെന്ന് സ്വിസ് അധികൃതരോട് ആവശ്യപ്പെടണമെന്ന് ആയിരുന്നു ഉത്തരവ്. ഈ പ്രശ്‌നത്തില്‍ നടപടി സ്വീകരിക്കാന്‍ പാക് സര്‍ക്കാര്‍ ആദ്യം വിസമ്മതിച്ചിരുന്നു.

പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും അന്തരിച്ച ഭാര്യയും മുന്‍ പ്രധാനമന്ത്രിയുമായ ബേനസീര്‍ ഭൂട്ടോയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്കുകള്‍ വഴി കോടികളുടെ ഇടപാടുകള്‍ നടത്തിയെന്നാണ് കേസ്.

 

 

 

Latest news