സ്‌കൂളില്‍ ശാസ്ത്രപ്രദര്‍ശനത്തിനിടെ വാതകചോര്‍ച്ച

Published on  14 Nov 2012
കളമശ്ശേരി: കളമശ്ശേരിയിലെ സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ശാസ്ത്രപ്രദര്‍ശനത്തിനിടെ വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട 44 വിദ്യാര്‍ഥികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ശിശുദിനത്തോടനുബന്ധിച്ചാണ് സ്‌കൂളില്‍ കുട്ടികളുടെ ശാസ്ത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രദര്‍ശനം നടക്കുന്നതിനിടെ കാലത്ത് പത്തരയോടെ ഒരു വിദ്യാര്‍ഥിയുടെ കൈയില്‍ നിന്ന് കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് അടങ്ങിയ കുപ്പി നിലത്തു വീണു പൊട്ടുകയായിരുന്നു. ദുര്‍ഗന്ധം പരന്നതോടെ സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടുതുടങ്ങി. ഉടനെ ഇവരെ കൊച്ചി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയി. ആരുടെയും നില ഗുരുതരമല്ല.

 

 

 

 

 

 

Latest news