LATEST NEWS » KERALA
  Nov 14, 2012
സാധാരണക്കാര്‍ക്ക് ആശ്രയം സഹകരണ സ്ഥാപനങ്ങള്‍: ആന്റണി
തൃശ്ശൂര്‍: സഹകരണ മേഖല ശക്തിപ്പെടണമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. ഏഴാമത് സഹകരണ കോണ്‍ഗ്രസ് തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കച്ചവട സ്ഥാപനങ്ങള്‍ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുമ്പോള്‍ സഹകരണ സ്ഥാപനങ്ങള്‍ സേവനം ലക്ഷ്യമാക്കിയാണ് മുന്നേറുന്നത്. സാധാരണക്കാര്‍ക്ക് എപ്പോഴും ആശ്രയം സഹകരണ മേഖലയാണെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളെക്കാള്‍ സാധാരണക്കാര്‍ക്ക് ഗുണം ചെയ്തിട്ടുള്ളതും സഹകരണ സ്ഥാപനങ്ങളാണ്. സഹകരണ മേഖല ശക്തിപ്പെടണമെന്ന ആവശ്യത്തിന് ആഗോള തലത്തില്‍തന്നെ പ്രസക്തി ഏറിവരികയാണ്. ഐക്യരാഷ്ട്രസഭതന്നെ സഹകരണ വര്‍ഷം ആചരിക്കുന്നത് അതിന് ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest news