ദേശീയഗാനത്തോട് അനാദരം: വിചാരണ തുടരാമെന്ന് ഹൈക്കോടതി

Published on  14 Nov 2012
കൊച്ചി: ദേശീയഗാനത്തെ അനാദരിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി ശശി തരൂരിന് എതിരായ നിയമ നടപടി തുടരാമെന്ന് ഹൈക്കോടതി. വിചാരണ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

2008 ഡിസംബര്‍ 16 ന് കൊച്ചിയില്‍ നടന്ന ചടങ്ങിനിടെ തരൂര്‍ ദേശീയഗാനത്തെ അനാദരിച്ചുവെന്നാണ് കേസ്.

തൃശ്ശൂരിലെ സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയി കൈതാരത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് നിയമനടപടികള്‍ തുടങ്ങിയത്. ദേശീയഗാനം തടസപ്പെടുത്താന്‍ തരൂര്‍ ശ്രമിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ദേശീയഗാനം ആലപിക്കവെ എല്ലാവരും വലതുകരം നെഞ്ചിനോട് ചേര്‍ത്തുവയ്ക്കാന്‍ തരൂര്‍ ആവശ്യപ്പെട്ടുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന തരൂരിന്റെ ആവശ്യം കോടതി തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിചാരണ ആറുമാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു.

 

 

 

Latest news