
ഇസ്‌ലാമാബാദ്: പാകിസ്താനിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാക്കി. ഇതുസംബന്ധിച്ച ബില്‍ പാകിസ്താന്‍ നാഷണല്‍ അസംബ്ലി ചൊവ്വാഴ്ച പാസാക്കി.
സെനറ്റ് നേരത്തെ തന്നെ ബില്‍ പാസാക്കിയിരുന്നു. അഞ്ചിനും 16 നും ഇടെ പ്രായമുള്ള കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവും ആക്കിയത്.
എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്യാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
നിയമം ലംഘിക്കുന്നവര്‍ക്ക് 50,000 രൂപ പിഴയോ ആറുമാസം വരെ തടവോ ലഭിക്കും. വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവും ആക്കുന്ന നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് 2009 ല്‍ പാസാക്കിയിരുന്നു.