അമേരിക്കയില്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച സൗദി പൗരന് ജീവപര്യന്തം

Published on  14 Nov 2012
വാഷിങ്ടണ്‍: അമേരിക്കയില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ ശ്രമിച്ച സൗദി പൗരന് ജീവപര്യന്തം തടവുശിക്ഷ. പഠനത്തിനായി അമേരിക്കയില്‍ എത്തിയ ഖാലിദ് അലി അല്‍ദാവ്‌സരിയ്ക്കാണ് ടെക്‌സാസ് കോടതി തടവുശിക്ഷ വിധിച്ചത്.

ബോംബ് നിര്‍മ്മാണ വസ്തുക്കള്‍ യുവാവ് ശേഖരിക്കുകയും സ്‌ഫോടനങ്ങള്‍ നടത്താന്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

2008 ലാണ് സൗത്ത് പ്ലെയിന്‍സ് കോളേജില്‍ യുവാവ് പഠനത്തിനായി എത്തിയത്. 2011 ഫിബ്രവരിയില്‍ എഫ്.ബി.ഐ അറസ്റ്റു ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ഇന്റര്‍നെറ്റിന്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്.