പാകിസ്താനില്‍ സൈക്കിള്‍ ബോംബ് പൊട്ടി രണ്ട് മരണം

Published on  14 Nov 2012
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടി രണ്ടുപേര്‍ മരിച്ചു.

പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ അര്‍ധസൈനിക വിഭാഗമായ ഫ്രോണ്ടിയര്‍ കോര്‍പ്‌സിന്റെ കോണ്‍വോയ് കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

ആക്രമണത്തിന്റെ ലക്ഷ്യം സൈനികര്‍ തന്നെയായിരുന്നുവെന്ന് വ്യക്തം. സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിനുവേണ്ടി അഞ്ചു കിലോ സ്‌ഫോടകവസ്തു ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.