പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു

Published on  14 Nov 2012
ചടയമംഗലം:പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു. വയയ്ക്കല്‍ കുഴിവിളവീട്ടില്‍ രാധാകൃഷ്ണന്‍പിള്ളയുടെ ഭാര്യ സിന്ധു (30), കാരാളിക്കോണം സദിലുദ്ദീന്‍ മന്‍സിലില്‍ പരേതനായ അബുസാലിബിന്റെയും ജമീലാബീവിയുടെയും മകന്‍ അബൂബക്കര്‍ (27) എന്നിവരാണ് മരിച്ചത്. സിന്ധുവിനെ ആദ്യം വയയ്ക്കലിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു. മക്കള്‍:രാഹുല്‍, ഉജ്ജ്വല. കാരാളിക്കോണത്ത് മരിച്ച അബൂബക്കര്‍ അവിവാഹിതനാണ്. പത്തുദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.
Other News in this section
അഡ്വ. പി.എന്‍ കൃഷ്ണന്‍കുട്ടി അച്ചന്‍ അന്തരിച്ചു

കൊച്ചി: ഹൈക്കോടതിയിലെ പ്രമുഖ സീനിയര്‍ അഭിഭാഷകനും സിവില്‍ നിയമവ്യാഖ്യാനത്തിലെ ആധികാരിക ശബ്ദവുമായ പി.എന്‍. കൃഷ്ണന്‍കുട്ടി അച്ചന്‍(90) അന്തരിച്ചു. പാലക്കാട്ട് രാജകുടുംബാംഗമായ പാടൂര്‍ നടുവിലിടത്തിലെ മുതിര്‍ന്ന അംഗമാണ് അദ്ദേഹം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, സഹജഡ്ജിമാര്‍, അഭിഭാഷകര്‍, രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ എന്നിവര്‍ പരേതന്റെ വസതിയില്‍ എത്തി അന്ത്യോപചാരങ്ങള്‍ ..