പിന്നാക്കക്കാരില്‍ പിന്നാക്കക്കാരായ പട്ടികജാതി/പട്ടിക വര്‍ഗ ജനവിഭാഗങ്ങളെ ശാക്തീകരിക്കാനുള്ള നയങ്ങളുടെ ഭാഗമായട്ടാണ് ആ വിഭാഗങ്ങളില്‍ പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ നിശ്ചിത ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നത്. പക്ഷേ സംവരണത്തിന്റെ ആനുകൂല്യത്തോടെയോ അല്ലാതെയോ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന പട്ടിക വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ അവിടെ കാത്തിരിക്കുന്നത് പേടിസ്വപ്‌നങ്ങളെ ഓര്‍മിപ്പിക്കുന്ന അനുഭവങ്ങളാണെന്നാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കാര്യത്തിന്റെ ഗൗരവമറിയാന്‍ ഇന്‍ഫോചേഞ്ച് ഇന്ത്യയില്‍ വന്ന ഈ ലേഖനം വായിക്കുക.
Latest news