
മുസ്ലിങ്ങളുടെ പേരിലാണ് പാകിസ്താന്‍ പിറന്നതെങ്കിലും അതിന്റെ രാഷ്ട്രപിതാവായ മുഹമ്മദ് അലി ജിന്ന ആ നാട് ഒരു മതേതര രാഷ്ട്രമാകണമെന്നാണ് ആഗ്രഹിച്ചത്. സ്വാതന്ത്ര്യം കിട്ടി ആറ് പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും പാകിസ്താന്‍ ഇസ്ലാമിക രാഷ്ട്രമായെന്നു മാത്രമല്ല ഇസ്ലാമിക ഭീകരവാദത്തിന്റെ വിളനിലം കൂടിയായി മാറി. മതപരമായ അസഹിഷ്ണുതയുടെയും തീവ്രവാദത്തിന്റെയും പേരില്‍ നല്ലവരും നിരപരാധികളുമായവര്‍ കൊല്ലപ്പെടുന്നത് പാകിസ്താനില്‍ ഇന്ന് അപൂര്‍വമല്ല. മതനിന്ദയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു ക്രിസ്ത്യനി സ്ത്രീയ്ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നത് കഴിഞ്ഞ വര്‍ഷം ജനവരിയിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സ്വാത്ത് താഴ്‌വരയിലെ മലാല യൂസഫ്‌സായ് എന്ന 15 കാരി വധശ്രമത്തിനിരയായത് താലിബാന്റെ വിദ്യാഭ്യാസ വിരുദ്ധപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ബ്ലോഗ് എഴുതിയതിനാണ്. എന്നാല്‍ ഗവര്‍ണര്‍ തസീറിന്റെ വധത്തിന് ഉയര്‍ത്താന്‍ കഴിയായതിരുന്ന ജനരോഷം മലാലയുടെ വധശ്രമം സൃഷ്ടിച്ചു. മലാല പാകിസ്താന്റെ സ്വഭാവം മാറ്റിയ പെണ്‍കുട്ടിയായി മാറുമോ? സല്‍മാന്‍ തസീറിന്റെ പുത്രി ഷെഹര്‍ബനോ തസീര്‍ ന്യൂസ്-വീക്കിലെഴുതിയ
ഈ ലേഖനം വായിച്ചുനോക്കു. രണ്ടു വര്‍ഷം മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ ആഡം എല്ലിക്ക് മലാലയെ പറ്റി തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ നിന്നും ഹ്രസ്വഭാഗം കാണാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.