താജ് മഹലിന് ദുബായില്‍ ഒരു ഡ്യൂപ്!

Published on  16 Oct 2012

ലോകത്തിലെ സപ്താത്ഭുതങ്ങങ്ങളിലൊന്ന് നമ്മുടെ നാട്ടിലാണെന്നതില്‍ അഭിമാനിക്കുന്നവരാണ് മിക്ക ഇന്ത്യക്കാരും. എന്നാല്‍ ഒരു ജനതയുടെ മുഴുവന്‍ അഭിമാന ഭാജനമായ ആ താജ് മഹലിന്റെ ഒരു ഡ്യപ്ലിക്കേറ്റ് അറേബ്യന്‍ മണലാരണ്യത്തില്‍ കെട്ടിപ്പൊക്കാനുള്ള ശ്രമത്തിലാണ് ഒരു ദുബായ് കമ്പനി. സംഭവത്തിന്റെ പേര് 'താജ് അറേബ്യ'. ഷാജഹാന്‍ തന്റെ പ്രിയതമയുടെ സ്മാരകമായി കെട്ടി ഉയര്‍ത്തിയ വെണ്ണക്കല്‍ സൗധം പൂര്‍ത്തിയാകാന്‍ 20 വര്‍ഷമെടുത്തു. എന്നാല്‍ ഒറിജിനലിനേക്കാള്‍ വലുപ്പമുള്ള ഡ്യൂപ് പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷമേ വേണ്ടി വരു. ഇതെ പറ്റി വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന ലഘുലേഖനം വായിക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.

Other News in this section
ഭാവിയിലെ ജോലികള്‍ക്ക് ബിരുദം വേണ്ടിവരില്ല?

കേരളത്തില്‍ ഇന്ന് മിക്ക കുടുംബങ്ങളും ഏറ്റവുമേറെ പണം നിക്ഷേപിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിലായിരിക്കും. മക്കള്‍ പഠിച്ച് പണ്ഡിതരാവട്ടെ എന്ന ഉദ്ദേശത്തോടെയല്ല ഭൂരിപക്ഷവും ഇത് ചെയ്യുന്നത്, അവര്‍ക്ക് നല്ല പ്രതിഫലം ലഭിക്കുന്ന ജോലികള്‍ കിട്ടണം എന്നതാണ് മിക്കവരുടെയും ഉദ്ദേശ്യം. ഇങ്ങനെ ഒരു ദുരുദ്ദേശത്തോടെ ലക്ഷങ്ങള്‍ പാഴാക്കുന്നതില്‍ വല്ല കാര്യവുമുണ്ടോ? കൂടുതല്‍ ..