ഫോര്‍മുല വണ്‍ ട്രാക്കിലും ഇന്ത്യന്‍ പെണ്‍കരുത്ത്‌

Published on  12 Oct 2012

ഇത് സ്ത്രീ ശാക്തീകരണത്തിന്റെ കാലമാണ്, സാധാരണഗതിയില്‍ പ്രതീക്ഷിക്കാന്‍ പറ്റാത്ത ഉയരങ്ങളിലൊക്കെ സ്ത്രീകള്‍ എത്തിക്കഴിഞ്ഞു. എന്നാലും സ്ത്രീകള്‍ എത്തിപ്പെടില്ലെന്ന് കരുതുന്ന ചിലയിടങ്ങളുണ്ട് - അതിലൊന്നാണ് ഫോര്‍മുല വണ്‍ റേസിങ്ങ്. മൈക്കല്‍ ഷൂമാക്കറിനെ വെല്ലുന്ന ഒരു റേസ് ഡ്രൈവര്‍ പെണ്ണുങ്ങള്‍ക്കിടയില്‍ നിന്ന് ഉടനെയൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. എങ്കിലും, ഡ്രൈവര്‍ ആയില്ലെങ്കിലും ഫോര്‍മുല വണ്‍ ടീമിലെ ഡ്രൈവര്‍മാരെ നയിക്കുന്ന ചീഫ് എക്‌സിക്യുട്ടീവ് ആയി ഒടുവില്‍ ഒരു വനിത എത്തുന്നു. അതും ലോക പ്രസിദ്ധ സ്വിസ്സ് ഫോര്‍മുല വണ്‍ ടീം ആയ സോബറിന്റെ തലപ്പത്ത്. അവിടെ എത്തിയിരിക്കുന്നത് ഇന്ത്യന്‍ വംശജയായ മൊനീഷ കാല്‍ടര്‍ബോണ്‍ ആണ്. അവരെ പറ്റിയുള്ള ചെറിയ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Other News in this section
ഭാവിയിലെ ജോലികള്‍ക്ക് ബിരുദം വേണ്ടിവരില്ല?

കേരളത്തില്‍ ഇന്ന് മിക്ക കുടുംബങ്ങളും ഏറ്റവുമേറെ പണം നിക്ഷേപിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിലായിരിക്കും. മക്കള്‍ പഠിച്ച് പണ്ഡിതരാവട്ടെ എന്ന ഉദ്ദേശത്തോടെയല്ല ഭൂരിപക്ഷവും ഇത് ചെയ്യുന്നത്, അവര്‍ക്ക് നല്ല പ്രതിഫലം ലഭിക്കുന്ന ജോലികള്‍ കിട്ടണം എന്നതാണ് മിക്കവരുടെയും ഉദ്ദേശ്യം. ഇങ്ങനെ ഒരു ദുരുദ്ദേശത്തോടെ ലക്ഷങ്ങള്‍ പാഴാക്കുന്നതില്‍ വല്ല കാര്യവുമുണ്ടോ? കൂടുതല്‍ ..