തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡിന് അക്കിത്തത്തിന്റെ 'അന്തിമഹാകാലം' എന്ന കവിതാ സമാഹാരം അര്‍ഹമായി. 25000 രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എം.കെ. സാനു പത്രസമ്മേളനത്തില്‍ അറിയിച്ചു.
Latest news