ചെന്നൈ: ചലച്ചിത്ര സംവിധായകന്‍ ശശിമോഹന്‍ (56) അന്തരിച്ചു. കോടമ്പാക്കം ഭാരതീശ്വര്‍ കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെനാളായി കരള്‍സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളും ഏതാനും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഏതാനും ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ദിനേശന്‍ എന്ന പേരിലാണ് അവസാനകാലത്ത് തമിഴ് സിനിമകള്‍ സംവിധാനം ചെയ്തത്. ശ്രീജിത്ത് രവി നായകനായ ഓടുതളം എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കെയാണ് രോഗം മൂര്‍ച്ഛിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി ആയതേയുള്ളൂ.
മാപ്പിളൈ വന്താച്ച് ഭദ്രകാളിയമ്മന്‍ തുടങ്ങിയവാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങള്‍. സൂര്യ ടി.വി. സംപ്രേഷണം ചെയ്ത പാര്‍വതി അടക്കം നിരവധി സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. തത്വമസി എന്ന ചിത്രത്തില്‍ അഭിനയിച്ചു.
Latest news