അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തുന്ന പരസ്യങ്ങളില്‍ യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുടെ പടം വെക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി. അഹമ്മദാബാദ് സ്വദേശിയായ ദവല്‍ ഷാ ആണ് പൊതുതാത്പര്യഹര്‍ജി നല്‍കിയത്. ഭരണഘടനാപദവികളൊന്നും വഹിക്കാത്ത സോണിയയുടെ ചിത്രം ഇത്തരം പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഈ രീതി അവസാനിപ്പിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ, പദ്ധതിനടത്തിപ്പുമന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.