
ബിസിനസ് വീക്കില്‍ ലേഖനങ്ങള്‍ എഴുതാറുള്ള ഏലിയന്‍ ബ്ലൂ ബെക്കിന്റെ 650 ഡോളര്‍ വിലയുള്ള ഐഫോണ്‍ ടോയ്‌ലറ്റ് ടാങ്കിലെ വെള്ളത്തില്‍ വീണു, നന്നാക്കാന്‍ കൊണ്ടുപോയപ്പോള്‍ ആപ്പിള്‍ സ്റ്റോര്‍ വിദഗ്ധന്‍ പറഞ്ഞു: കേടായ ഫോണിന്റെ ഷെല്ലിനുളളിലെ പാര്‍ട്ടുകളൊന്നും ഞങ്ങള്‍ മാറ്റാറില്ല, ആ ഫോണ്‍ കളഞ്ഞേക്കു.'
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഹവാനയിലെത്തിയ ഏലിയന്‍ ഒരു ഇലക്ട്രോണിക്‌സ് കടയില്‍ തന്റെ ഫോണ്‍ നന്നാക്കാന്‍ അറിയുന്ന വല്ലവരെയും പരിചയമുണ്ടോ എന്നന്വേഷിച്ചു. കടക്കാരി ഉള്ളില്‍ പോയി മേല്‍വിലാസമെഴുതിയ കടലാസുമായി തിരിച്ചെത്തി. അവിടെ പോയപ്പോള്‍ കണ്ടത് കൂളിങ്ങ്ഗ്ലാസ്സണിഞ്ഞ ആന്‍ഡി എന്ന പയ്യനെയായിരുന്നു. അവന്‍ പുഷ്പം പോലെ ഐഫോണ്‍ അഴിച്ചു, ഒരു ടൂത്ത് പിക്ക് കൊണ്ട് മദര്‍ബോഡ് പൊക്കി ഒരു ട്രേയിലിട്ട് ആല്‍ക്കഹോള്‍ ഒഴിച്ച് കരണ്ടടിച്ചു. എല്ലാം തിരിച്ചുപിടിപ്പിച്ചപ്പോള്‍ ഫോണ്‍ പെര്‍ഫക്റ്റ്! ഇതൊക്കെ ആന്‍ഡി എങ്ങനെ പഠിച്ചെടുത്തു? നിയമവിരുദ്ധമായ ഇന്റര്‍നെറ്റ് സൈറ്റുകളില്‍ നിന്ന്.
സ്വകാര്യ മൊബൈല്‍ കണക്ഷന്‍ പോലും അടുത്ത കാലം വരെ അനുവദിക്കാതിരുന്ന, പതിറ്റാണ്ടുകളായി യു.എസ്സ്.ഉപരോധത്തില്‍ കഴിഞ്ഞ നാട്ടില്‍ ചെറുപ്പക്കാര്‍ സ്വയം ടെക്‌നോളജി വികസിപ്പിക്കുന്നതിന്റെ ഉദാഹരണമാണിത്. കമ്യൂണിസ്റ്റ് രാജ്യത്തിലെ ചെറുകിട മുതലാളിത്തം.
എല്ലാം കഴിഞ്ഞ്് ഏലിയന്‍ മറ്റ് ഐഫോണ്‍ ഉടമകള്‍ക്ക് ഇങ്ങനെ ഒരു ഉപദേശവും തയ്യാറാക്കി: 'അടുത്ത വട്ടം ആപ്പിള്‍ ടെക്‌നിഷ്യന്‍ നിങ്ങളുടെ ഫോണിന് ഭാവിയില്ലെന്ന്് വിധിയെഴുതുമ്പോള്‍ അത് ഹവാന സന്ദര്‍ശിക്കാനുള്ള എക്‌സ്‌ക്യൂസ് ആയി കരുതിക്കോളു.'
അവര്‍ ബിസിനസ്സ് വീക്കില്‍ എഴുതിയ പംക്തി വായിക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.