
അങ്കമാലി: മസ്തിഷ്‌കമരണം സംഭവിച്ച വീട്ടമ്മയുടെ നന്മനിറഞ്ഞ മനസ്സ് അഞ്ചുപേര്‍ക്ക് പുതുജീവനേകി.
കറുകുറ്റി കുടിയിരിക്കല്‍ വീട്ടില്‍ പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (65)യുടെ അവയവങ്ങളാണ് ദാനംചെയ്തത്. അധികരക്തസമ്മര്‍ദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ത്രേസ്യാമ്മയുടെ മരണം. കണ്ണുകളും കരളും വൃക്കയുമാണ് ദാനം ചെയ്തത്. അവയവങ്ങള്‍ ദാനംചെയ്യണമെന്ന് നേരത്തെതന്നെ ത്രേസ്യാമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് അവയവങ്ങള്‍ ദാനം ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു. വൃക്കകള്‍ കോഴിക്കോട് മിംസ് ആസ്പത്രിയിലെ രണ്ട് രോഗികള്‍ക്കും കണ്ണുകളും കരളും അമൃത ആസ്പത്രിയിലെ മൂന്ന് രോഗികള്‍ക്കും നല്‍കുകയാണ് ചെയ്തത്.
കരയാംപറമ്പ് മാളിയേക്കല്‍ കുടുംബാംഗമാണ് ത്രേസ്യാമ്മ. മക്കള്‍: ഷാന്‍േറാ, ജോസ്, ഷീബ (അധ്യാപിക, സെന്‍റ് മേരീസ് സ്‌കൂള്‍, ഞാറയ്ക്കല്‍), ഷിജി (ലക്ചറര്‍, ഇലാഹിയ എന്‍ജിനീയറിങ് കോളേജ്, പെരുമ്പാവൂര്‍). മരുമക്കള്‍: ഷൈബി, ജെന്‍സി, മാത്യൂസ്, പോളി. ശവസംസ്‌കാരം ചൊവ്വാഴ്ച 4ന് കറുകുറ്റി സെന്‍റ് സേവ്യര്‍ ഫൊറോനാ പള്ളി സെമിത്തേരിയില്‍.