തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സപ്തംബര്‍ 13ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടക്കം കുറിക്കും. 13ന് രാവിലെ 9.30നാണ് തറക്കല്ലിടല്‍ ചടങ്ങ്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തം പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ തീരുമാനമെടുത്തത്. സപ്തംബര്‍ 12ന് രാവിലെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 11.30ന് 'എമര്‍ജിങ് കേരള' ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. വൈകീട്ട് നാലിന് അദ്ദേഹം കലാമണ്ഡലം ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 13ന് രാവിലെ 9.30ന് കൊച്ചി മെട്രോയ്ക്ക് തറക്കല്ലിടും. 10.45ന് പത്രപ്രവര്‍ത്തകയൂണിയന്റെ അമ്പതാം വാര്‍ഷികാഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.