ന്യൂഡല്‍ഹി: ഇനിമുതല്‍ ഒരു നമ്പറില്‍നിന്ന് പ്രതിദിനം 20 എസ്.എം.എസുകള്‍ അയയ്ക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അജ്ഞാതസന്ദേശങ്ങള്‍ പടര്‍ന്ന സാഹചര്യത്തില്‍ എസ്.എം.എസുകളുടെ എണ്ണം അഞ്ചാക്കി സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
വ്യാഴാഴ്ചമുതല്‍ ഇളവ് പ്രാബല്യത്തില്‍ വന്നു. എസ്.എം.എസുകള്‍ക്കും മള്‍ട്ടിമീഡിയ മെസേജ് സേവനങ്ങള്‍ക്കും 15 ദിവസത്തേക്കായിരുന്നു നിയന്ത്രണം. എസ്.എം.എസ്. ഭീഷണി കാരണംവിവിധ നഗരങ്ങളില്‍നിന്ന് വടക്കുകിഴക്കന്‍സംസ്ഥാനക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു.