അസമില്‍ ഉള്‍ഫ-പോലീസ് വെടിവെപ്പ്

Published on  13 Aug 2012
ജോര്‍ഹട്ട് (അസം): അസമിലെ മജുലി ദ്വീപില്‍ പോലീസും ഉള്‍ഫതീവ്രവാദികളുംതമ്മില്‍ ഞായറാഴ്ച പുലര്‍ച്ചെ വെടിവെപ്പുണ്ടായി. ആളപായമില്ല.

കാഖ് ചപോരി പ്രദേശത്ത് ഉള്‍ഫ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ നാലിന് പോലീസ് തിരച്ചിലിനെത്തി. ഇതറിഞ്ഞ തീവ്രവാദിസംഘം വെടിയുതിര്‍ത്തപ്പോള്‍ പോലീസ് തിരിച്ചും വെടിവെച്ചു. ഏറ്റുമുട്ടല്‍ ഏതാനും മിനിറ്റ് നീണ്ടുനിന്നു. ആരെയും പിടികൂടാനായില്ല.