ബസ്സില്‍ യാത്രക്കാരിയെ അപമാനിച്ച സി.ഐക്ക് ജാമ്യം

Published on  13 Aug 2012
കൊച്ചി: ബസ്സില്‍ യാത്രക്കാരിയെ അപമാനിച്ച സി.ഐയുടെ ജാമ്യം റദ്ദാക്കിയ തൃശ്ശൂര്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് സി.ഐ. സുബ്രഹ്മണ്യന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് സി.ടി. രവികുമാര്‍ ഹര്‍ജിക്കാരന് ജാമ്യം നല്‍കാന്‍ നിര്‍ദേശിച്ചു.

ചെറുതുരുത്തിയില്‍ നിന്ന് തൃശ്ശൂര്‍ക്കുള്ള യാത്രാമധ്യേയാണ് യാത്രക്കാരിയെ ഹര്‍ജിക്കാരന്‍ ബസ്സില്‍ അപമാനിച്ചത്. യാത്രക്കാരി ബഹളം വച്ചതിനെത്തുടര്‍ന്ന് മറ്റു യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.

 

 

 

 

 

 

Latest news