മുംബൈയില്‍ നടന്ന അക്രമം: 20 പേര്‍ അറസ്റ്റില്‍

Published on  12 Aug 2012
മുംബൈ: മുംബൈ ആസാദ് മൈതാനത്തിന് സമീപം കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് 20 പേരെ അറസ്റ്റു ചെയ്തു. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും വന്‍പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കവര്‍ച്ച, മാനഭംഗം എന്നിവയ്‌ക്കെതിരായ വകുപ്പുകള്‍ അടക്കമുള്ളവയാണ് അറസ്റ്റിലായവര്‍ക്കുമേല്‍ പോലീസ് ചുമത്തിയിട്ടുള്ളത്.

റാസ അക്കാദമിയുടെ നേതൃത്വത്തില്‍ മുംബൈ ആസാദ് മൈതാനിയില്‍ നടന്ന ആസാം കലാപത്തിനെതിരെയുള്ള പ്രതിഷേധമാണ് കഴിഞ്ഞ ദിവസം അക്രമാസക്തമായത്. നഗരത്തില്‍ വ്യാപകമായി നടന്ന അക്രമത്തില്‍ രണ്ടുപേര്‍ മരിക്കുകയും നാല്പത്തിയേഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പത്തിലധികം ബെസ്റ്റ് ബസ്സുകളും ഇരുചക്ര വാഹനങ്ങളും തകര്‍ക്കപ്പെട്ടു. സമീപപ്രദേശത്തെ കടകള്‍ക്ക് നേരെ വ്യാപകമായ കല്ലേറും ടെലിവിഷന്‍ ചാനലുകളുടെ ഒ.ബി.വാനുകള്‍ക്ക് തീയിടുകയും ചെയ്തു. പതിമൂന്ന് പോലീസുകാര്‍ക്കും മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

 

 

 

 

 

Latest news