ഉപസമിതി: രാജി പിന്‍വലിക്കില്ലെന്ന് ഹസ്സന്‍

Published on  12 Aug 2012
തിരുവനന്തപുരം: നെല്ലിയാമ്പതി ഭൂമിപ്രശ്‌നം പഠിക്കാന്‍ യു.ഡി.എഫ്. നിയോഗിച്ച ഉപസമിതിയുടെ കണ്‍വീനര്‍ സ്ഥാനം രാജിവെച്ച നടപടിയില്‍ നിന്ന് പിന്‍മാറില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന്‍. വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, വി.ടി.ബല്‍റാം എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉള്‍പ്പെട്ട ബദല്‍സമിതി നെല്ലിയാമ്പതി സന്ദര്‍ശിച്ചതും യു.ഡി.എഫ്. ഉപസമിതിയെ വിമര്‍ശിച്ചതുമാണ് രാജി വെക്കാനുണ്ടായ കാരണം.

എന്നാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ഉള്‍പ്പെട്ട നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും രാജി നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഹസ്സന്‍ പറഞ്ഞു. യു.ഡി.എഫ്. സമിതിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് വി.ഡി.സതീശന്‍ പരസ്യമായി വിമര്‍ശിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജി. ഇനി ഉപസമിതി അധ്യക്ഷനായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഹസ്സന്‍ വീണ്ടും വ്യക്തമാക്കി.

 

 

 

Latest news