വള്ളംകളിയ്ക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published on  12 Aug 2012
ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളി നടക്കുന്നതിനിടയില്‍ പുന്നടക്കായലില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കണിച്ചുകാട് വീട്ടില്‍ ഭാസിയുടെ മകന്‍ സിബി (25) യെയാണ് വള്ളംകളിയ്ക്കിടെ കുരിശടിക്ക് സമീപം കാണാതായത്.

സുഹൃത്തുക്കള്‍ വിവരമറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സും പോലീസും രാത്രി വൈകിയും പുന്നമടക്കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നിര്‍മാണ തൊഴിലാളിയാണ് സിബി.

 

 

 

 

 

 

Latest news