കോഴിക്കോട് തീപിടുത്തം: അന്വേഷണം തുടങ്ങി

Published on  09 Aug 2012
കോഴിക്കോട്: രണ്ടാം ഗേറ്റിനടുത്ത് മാതൃഭൂമിക്ക് സമീപമുണ്ടായ തീപിടുത്തത്തെ കുറിച്ച് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ സ്‌ഫോടക വസ്തുക്കളൊന്നും തന്നെ പ്രാഥമിക തെളിവെടുപ്പില്‍ കണ്ടെത്താനായില്ലെന്ന് സംഘം പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെ 1.45- ഓടെയാണ് തീ പിടുത്തമുണ്ടായത്. നാല്‌നില കെട്ടിടത്തിന്റെ ഉയരത്തില്‍ തീ ഉയര്‍ന്നു. സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് തീ അണച്ചത്.

റഹ്മത്ത് ഹോട്ടല്‍ തൊഴിലാളികള്‍ കിടന്നുറങ്ങുന്ന മുറിക്ക് സമീപം അടുക്കളയ്ക്കടുത്താണ് തീ പടര്‍ന്നത്. നാട്ടുകാരും പോലീസും ചേര്‍ന്ന് തൊഴിലാളികളെ പുറത്തേക്ക് എത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഹോട്ടലിന് തൊട്ടടുത്ത് റെയില്‍വേ ട്രാക്കിന് സമീപത്തുള്ള വീടുകളിലെ താമസക്കാരെ പോലീസ് ഒഴിപ്പിച്ചു. ഹോട്ടലിന് തൊട്ടടുത്തുള്ള പത്തോളം കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഇതിനടുത്താണ് റെയില്‍വേ ഗേറ്റ്മാന്റെ കാബിന്‍. പെരുന്നാള്‍ പ്രമാണിച്ച് ഹോട്ടല്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ അടുക്കളയില്‍ നിന്ന് തീപടരാനുള്ള സാധ്യതയില്ലെന്ന് വിലയിരുത്തുന്നു.

 

 

 

Latest news